തൃശൂര്‍ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ കലക്ടര്‍. തൃശൂര്‍ ജനറല്‍ ആശുപത്രിയിലാണ് ഇയാള്‍ ചികിത്സയില്‍ കഴിയുന്നത്.
കോവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികൾ യാത്ര ചെയ്ത വിമാനത്തിൽ ഉണ്ടായിരുന്ന ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയെത്തുടർന്ന് ആളെ കണ്ടെത്തി ഐസലേഷനിൽ ആക്കുകയായിരുന്നു. 29ന് നാട്ടിലെത്തിയ ഇയാളെ മാർച്ച് 7നാണ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് തന്നെ ഹൈ റിസ്ക് വിഭാഗത്തിൽ പെടുത്തി നിരീക്ഷിച്ച് വരികയായിരുന്നു. ഇയാൾ പങ്കെടുത്ത പൊതുപരിപാടികൾ പരിശോധിക്കും. കോണ്ടാക്റ്റ് ഉണ്ടായവരെ നിരീക്ഷിക്കുമെന്നും ജില്ലാ കലക്ടർ പറഞ്ഞു.
പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 1270 പേർ നിരീക്ഷണത്തിലുണ്ട്. വീടുകളിൽ 1197 പേരും ആശുപത്രികളിൽ 73 പേരും നിരീക്ഷണത്തിലുളളത്. നിരീക്ഷണത്തിൽ കഴിയുന്ന 13 പേർ ഇന്നലെ ആശുപത്രി വിട്ടു. 39 പേർക്ക് കൗൺസിലിംഗ് നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക