കൊല്ലം: ആരോഗ്യമന്ത്രി കെകെ ഷൈലജക്കെതിരെക്കെതിരെ മോശം രീതിയിലുള്ള പരാമര്‍ശം നടത്തിയ കെ.എസ്.യു മണ്ഡലം പ്രസിഡന്റ് പൊലീസ് പിടിയില്‍. കൊല്ലം അഞ്ചല്‍ ഇടമുളക്കല്‍ പാലമുക്ക് ശിവശക്തിയില്‍ ഹരികൃഷ്ണയെയാണ് അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് പിടികൂടിയ പ്രതി കെ.എസ്.യു വിന്റെ പുനലൂര്‍ മണ്ഡലം പ്രസിഡന്റാണ്.
തന്റെ അക്കൗണ്ടില്‍ നിന്നും ഒരു പോസ്റ്റില്‍ കമന്റ് ആയാണ് ഇയാള്‍ മന്ത്രിക്കെതിരെ സഭ്യേതര പരാമര്‍ശം പോസ്റ്റ് ചെയ്തത്. എസ്.ഡി ഹരികൃഷ്ണ വിക്ടറി എന്നാണു ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ പേര്. ഒടുവില്ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ 509 ഐ.പി.സി, 120(ഒ) കെ.പി.ആക്ട് പ്രകാരം കേസെടുത്ത് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അഞ്ചല്‍ ഐ.എസ്.എച്ച്.ഒ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെയും ഇതേ കുറ്റത്തിന് കേരള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആരോഗ്യമന്ത്രിക്കെതിരെ ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തിയ കോഴിക്കോട് മണ്ണാര്‍മല ഈസ്റ്റ് സ്വദേശി കൈപ്പള്ളി അന്‍ഷാദിനെയാണ് മേലാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക