കോഴിക്കോട്: കോഴിക്കോട്ടെ പൊലീസുകാരെയും കുടുംബത്തെയും ശല്യം ചെയ്യരുതേ. കോഴിക്കോട്ടെ പൊലീസ് സുഹൃത്തുക്കള്‍ തുടര്‍ച്ചയായി ഉപയോഗിക്കാന്‍ കഴിയുന്ന മാസ്ക്കുകളുടെ ഉണ്ടാക്കുന്ന പണിപ്പുരയിലാണ്.
കോവിഡ് പ്രതിരോധത്തിന് മാസ്ക്കുകള്‍ തേടി ഇനി അലയേണ്ടതില്ല. എന്‍ജിഒ ക്വാര്‍ട്ടേഴ്സിനടുത്തുള്ള എ ആര് ക്യാമ്ബില്‍ തുന്നല്‍പ്പണി അറിയുന്ന പൊലീസുകാരും അവരുടെ കുടുംബവുമാണ് മാസ്ക്ക് നിര്‍മ്മാണം ആരംഭിച്ചത്.
ആദ്യഘട്ടത്തില്‍ പൊലീസുകാര്‍ക്കും പിന്നീട് മിതമായ നിരക്കില്‍ ആവശ്യക്കാര്‍ക്കും വിതരണം ചെയ്യാനാണ് തീരുമാനം. തുണി കൊണ്ടുള്ള, കഴുകി സൂക്ഷിക്കാന്‍ കഴിയുന്ന മാസ്ക്കുകളാണ് നിര്‍മ്മിക്കുന്നത്. ജില്ലയിലെ പൊലീസ് സംഘടനകളും സിറ്റി പൊലീസ് കണ്‍സ്യുമര്‍ സ്റ്റോറുമാണ് മാസ്ക്ക് നിര്‍മ്മാണത്തിന്റെ പണിപ്പുരയില്‍.
ആദ്യഘട്ടം 2500 മാസ്ക്കുകള്‍ നിര്‍മ്മിച്ച് പൊലീസുകാര്‍ക്ക് വിതരണം ചെയ്യും. രണ്ടാംഘട്ടത്തില്‍ നിര്‍മ്മാണചെലവ് മാത്രം ഈടാക്കി പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യാനുമാണ് തീരുമാനം.
പൊലീസുകാരുടെ അടുത്ത ലക്ഷ്യം സാനറ്റൈസര്‍ തയ്യാറാക്കലാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയും മാസ്ക് നിര്‍മ്മാണ സംഘത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക