ജര്‍മ്മന്‍ ക്യാമറ നിര്‍മ്മാതാക്കളായ ലൈക അവരുടെ മോണോക്രോം മാത്രമുള്ള മിറര്‍ലെസ്സ് ക്യാമറ പ്രഖ്യാപിച്ചു. ലൈക എം 10 മോണോക്രോം എന്നാണ് പുതിയ ക്യമാരുടെ പേര്. 40 മെഗാപിക്സല്‍, ഫുള്‍ ഫ്രെയിം ബ്ലാക്ക് ആന്‍ഡ് വൈറ്റ് സെന്‍സറുമായാണ് മോണോക്രോം വരുന്നത്. , ഇത് ലൈക എം 10 ലൈനപ്പിലെ 24 മെഗാപിക്സല്‍ ഫുള്‍ ഫ്രെയിം വര്ക്ക്ഹോഴ്സില് നിന്ന് കാര്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു.
ലൈക എം 10 മോണോക്രോമിന്റെ ഒരു വലിയ നേട്ടം, ഇത് ഒരു മോണോക്രോം മാത്രം സെന്‍സര്‍ ഉപയോഗിക്കുന്നതിനാല്‍, ഡെമോസൈസിംഗ് ഉള്‍പ്പെടുന്നില്ല എന്നതാണ്. സെന്‍സറില്‍ ഓരോ പിക്സലിനുമുള്ള കളര്‍ ഡാറ്റ പൂര്‍ത്തിയാക്കുന്നതിനുള്ള പ്രധാന പ്രക്രിയയാണ് ഡെമോസൈസിംഗ്. M10 മോണോക്രോമിലെ എല്ലാ പിക്സലുകളും ഒരു ഗ്രേസ്കെയില്‍ ആയതിനാല്‍, ഫ്രെയിമിലെ ഏതെങ്കിലും പിക്സലിന് വര്ണ്ണമൂല്യമൊന്നുമില്ല, അതിന്റെ ഫലമായി ലൈക M10 മോണോക്രോം ചിത്രീകരിച്ച ഫോട്ടോഗ്രാഫുകള്‍ ബാക്കി M10 പോര്ട്ട്ഫോളിയോകളേക്കാള് മികച്ചതായിരിക്കും. ലൈക എം 10 മോണോക്രോം ഇപ്പോള്‍ പ്രീ ഓര്‍ഡറില്‍ 6,75,000 രൂപയ്ക്ക് ഇന്ത്യയില്‍ ലഭ്യമാണ്. കൂടാതെ നിങ്ങളുടെ പക്കലുള്ള ഏതൊരു എം-സിസ്റ്റം മൗണ്ട് ലെന്‍സുകളുമായും ഇത് പൊരുത്തപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക