തിരുവനന്തപുരം : 12 മണിക്കൂർ വീടിന് വെളിയിൽ ഇറങ്ങാതിരുന്നാൽ പൊതുഇടങ്ങളിലെ കൊറോണ വൈറസ് നശിച്ചു പോകുമെന്നും അതിനാൽ 14 മണിക്കൂർ കഴിഞ്ഞ് വീട്ടിൽ നിന്നിറങ്ങുമ്പോൾ പരിസരത്തുള്ള വൈറസ് എല്ലാം നശിക്കുമെന്നും ഉള്ള നുണ പ്രചരണം നടത്തരുതെന്നും ഡോ. ജിനേഷ് പി.എസ്.
ഇതൊക്കെ വിശ്വസിക്കുന്ന ചിലരെങ്കിലും പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയാൽ, വ്യക്തിശുചിത്വം പാലിക്കുന്നതിൽ ഉപേക്ഷ വിചാരിച്ചാൽ, വളരെ വലിയൊരു ദുരന്തമാകും നമ്മെ കാത്തിരിക്കുയെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് ശരീരത്തിന് പുറത്ത് അധികം സമയമൊന്നും അതിജീവിക്കില്ല എങ്കിലും കുറച്ചു മണിക്കൂറുകൾ ചിലപ്പോൾ ഏതാനും ദിവസങ്ങൾ ഒക്കെ അതിജീവിക്കാൻ അതിന് കഴിയും. ഈയടുത്ത് പുറത്തു വന്ന ഒരു പഠനത്തിന്റെ ആദ്യ ഫലങ്ങളിൽ, ചെമ്പ് പ്രതലങ്ങളിൽ നാല് മണിക്കൂറും, കാർഡ് ബോർഡിൽ 24 മണിക്കൂറും, പ്ലാസ്റ്റിക്ക് സ്റ്റീൽ പ്രതലങ്ങളിൽ 3 ദിവസത്തോളവും അതിജീവിക്കാൻ സാധ്യതയുണ്ട് എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നുവെച്ചാൽ എപ്പോഴും അത്രയും സമയം അതിജീവിക്കും എന്നല്ല. ചില സാഹചര്യങ്ങളിൽ പരമാവധി അത്രയും സമയം അതിജീവിക്കാം എന്നാണ്. ഇത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. എന്തായാലും താരതമ്യേന പുതിയ വൈറസ് ആണ്. പഠനങ്ങൾ നടക്കുന്നതേയുള്ളൂ. പഠന വിധേയമാക്കാത്ത അനുമാനങ്ങൾ തള്ളിക്കളയണം. ദയവുചെയ്ത് ഇത്തരം നുണകൾ പ്രചരിപ്പിച്ച് ജനങ്ങളുടെ ജീവൻ അപഹരിക്കരുതെന്നും ഡോക്ടര്‍ പറഞ്ഞു.
https://www.facebook.com/jineshps/posts/10157075353643977
പ്രതികരിക്കാൻ ഇവിടെ എഴുതുക