കാസർകോട്: കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ ലംഘിച്ച് ജനങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കോവിഡ് ബാധിതരായ രണ്ട് പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തിട്ടുണ്ടെന്നും അവര്‍ക്ക് ഇനി വിദേശത്തേക്ക് പോകാന്‍ അനുമതി ലഭിക്കില്ലെന്നും കാസർകോട് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.
നിരോധനാജ്ഞ നിലനില്‍ക്കുമ്പോഴും നിരവധി നിയമലംഘനങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തത്സമയം നടപടിയെടുക്കും. ഇനി അഭ്യര്‍ഥനയില്ലെന്നും നടപടി മാത്രമാണുണ്ടാവുകയെന്നും കലക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക