കൊച്ചി : ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രഭാത സവാരിക്ക് ഇറങ്ങിയവർ അറസ്റ്റിൽ.കൊച്ചിയിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ 40 പേരാണ് കേരളാ എപ്പിഡെമിക്സ് ഡിസീസസ് ഓർഡിനൻസ് പ്രകാരം അറസ്റ്റിലായത്.
ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലൂടെ പനന്പിള്ളി നഗർ വാക്ക് വേയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയവരെ കണ്ടെത്തുകയായിരുന്നു.
പല തവണ വിലക്കിയിട്ടും തുടർച്ചയായ ദിവസങ്ങളിൽ ഇവർ പ്രഭാത സവാരിക്ക് ഇറങ്ങുകയായിരുന്നു. പുതിയ ഓർഡിനൻസ് പ്രകാരം ആണ് പോലീസ് നടപടി. പതിനായിരം രൂപ പിഴയും രണ്ട് വർഷം വരെ തടവും ലഭിച്ചേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക