മൃതദേഹം നാട്ടിലെത്തിക്കുന്നത് വിലക്കിയ കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രവാസലോകത്ത് കടുത്ത പ്രതിഷേധം. കോവിഡ് ബാധിതരല്ലാത്തവരുടെ മൃതദേഹങ്ങൾ പോലും വിലക്കിക്കൊണ്ടുള്ള ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്നു കുവൈത്തിലെ വിവിധ പ്രവാസി സംഘടനകൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങൾ മൂലമുള്ള പ്രതികൂല സാഹചര്യങ്ങൾ അതിജീവിച്ചാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹ്യ പ്രവർത്തകർ പൂർത്തിയാക്കുന്നത്.
യാത്ര വിമാനങ്ങൾ ഇല്ലാത്തതിനാൽ കാർഗോ സർവീസുകളെ ആശ്രയിച്ചാണ് മൃതദേഹങ്ങൾ അയച്ചിരുന്നത്.എന്നാൽ കഴിഞ്ഞ ദിവസം മുതൽ കാർഗോ വിമാനങ്ങളിലും മൃതദേഹങ്ങൾ അയക്കുന്നതിനു കേന്ദ്രം വിലക്കേർപ്പെടുത്തി. തീരുമാനത്തിനെതിരെ മുഴുവൻ പ്രവാസി സമൂഹവും മുന്നിട്ടിറങ്ങി പ്രതിഷേധമുയർത്തണമെന്ന് കല കുവൈത്ത് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക