കോട്ടയം: റേഷന്‍ കടകള്‍ വഴി സര്‍ക്കാര്‍ നല്കുന്ന സൗജന്യ കിറ്റ് സിപിഎം, സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ സൂക്ഷിച്ച നടപടി വിവാദത്തില്‍. വൈക്കം ടിവി പുരത്തെ സിപിഐ ഓഫീസിലും ചങ്ങനാശേരി മാടപ്പള്ളിയിലെ സിപിഎം ഓഫീസിലുമാണ് കിറ്റുകള്‍ സൂക്ഷിച്ചത്.
സംഭവം അറിഞ്ഞ് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. ഇതേതുടര്‍ന്ന് പോലീസും ഭക്ഷ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി ഭക്ഷ്യധാന്യ കിറ്റുകള്‍ പാര്‍ട്ടി ഓഫീസുകളില്‍നിന്നും മറ്റൊരിടത്തേക്കു മാറ്റി.
അതേസമയം, ഇത്രയും അധികം ഭക്ഷ്യകിറ്റുകള്‍ സൂക്ഷിക്കാന്‍ റേഷന്‍ കടകളില്‍ സ്ഥലമില്ലാത്തതിനാലാണ് പാര്‍ട്ടി ഓഫീസുകളില്‍ സൂക്ഷിച്ചിരിക്കുന്നതെന്നാണ് സിപിഐയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക