തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തില്‍ വന്ന നിയന്ത്രണങ്ങളുടെ ഭാഗമായി വിദേശങ്ങളില്‍ കുടുങ്ങിയവർക്കു കേരളത്തിലേക്ക് മടങ്ങിവരാന്‍ വഴി തെളിയുന്നു.
തിരികെ വരാൻ ആഗ്രഹിക്കുന്നവർക്കായി നോര്‍ക്കയുടെ റജിസ്ട്രേഷൻ ഉടൻ തുടങ്ങും. ഇതിന്റെ അറിയിപ്പ് സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ആദ്യം റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേക പരിഗണന ഇല്ലാത്തതിനാല്‍ തിരക്കുകൂട്ടേണ്ട ആവശ്യമില്ലെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു.
https://norkaroots.org/ എന്ന വെബ്സൈറ്റിലാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക