മാളവികാ മോഹൻ, വിജയ് എന്നിവർ നായികാനായകന്മാരായി എത്തുന്ന ചിത്രമാണ് ‘മാസ്റ്റർ’. സിനിമയിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി ഒരു സാങ്കൽപ്പിക ക്വാറന്റീൻ വീടിന്റെ കാർട്ടൂൺ ട്വിറ്ററിൽ ‘ആക്ടർ വിജയ് ഫാൻസ്’ എന്ന പ്രൊഫൈൽ പോസ്റ്റ് ചെയ്തിരുന്നു.ആ ചിത്രത്തിൽ പുരുഷൻമാർ പാട്ടുകേൾക്കുക, കളിക്കുക, പിയാനോ വായിക്കുക തുടങ്ങിയ കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നാൽ മാളവിക അടുക്കളയിൽ പാചകത്തിലാണ്.ശക്തമായ ഭാഷയിൽ തന്നെ മാളവിക ഈ ട്വീറ്റിനെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.
ഒരു സാങ്കൽപ്പിക മൂവി ഹൗസിൽ പോലും സ്ത്രീയുടെ ജോലി പാചകമാണ്, ഈ ലിംഗഭേദം എന്ന് മരിക്കുമെന്നാണ് മാളവിക ട്വിറ്ററിൽ കുറിച്ചത് വിജയ് ആരാധകരുടെ സൈബർ ആക്രമണത്തിന് വഴിയൊരുക്കി.തുടർന്ന് താരത്തിന് ഈ ട്വീറ്റ് പിൻവലിക്കേണ്ടി വന്നു.
മാളവികയ്ക്ക് പിന്തുണയറിയിച്ച് ട്വീറ്റുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഗായിക ചിന്മയി ശ്രീപാദ.
‘ ഒരു പ്രൊഫഷണൽ നടി തനിക്ക് ഇഷ്ടമില്ലാത്ത രീതിയിൽ തന്നെ ചിത്രീകരിക്കുന്ന ഒരു ഫാൻ മെയ്ഡ് കാർട്ടൂണിനെ ചോദ്യം ചെയ്തപ്പോൾ അവരെ ഇകഴ്ത്തുന്നു ,ഭീഷണിപെടുത്തുന്നു .ശേഷം അവർക്ക് ട്വീറ്റ് പിൻവലിക്കേണ്ടി വരുന്നു.ലിംഗഭേദം കാണിച്ച പോസ്റ്റിനു 1000 റീട്വീറ്റുകൾ ലഭിക്കുന്നു’ എന്നാണ് ചിന്മയി ട്വീറ്റ് ചെയ്തത്.
ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ‘മാസ്റ്റർ’.വിജയ് സേതുപതി , ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്ജുന് ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്, വി ജെ രമ്യ എന്നിവരാണ് മാസ്റ്ററിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പികുന്നത്.
ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സത്യന് സൂര്യനാണ്. ഡല്‍ഹി, കര്‍ണാടക, ചെന്നൈ എന്നിവിടങ്ങളായിരുന്നു സിനിമയുടെ ഷൂട്ടിങ്. വിദ്യാഭ്യാസ രംഗത്തുള്ള അഴിമതിയാണ് ചിത്രത്തിന്റെ പ്രമേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക