കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രിയും കേരളീയമനസ്സുകളെ ആഴത്തില്‍ സ്വാധീനിച്ച ജനനായകനുമായ ഇ കെ നായനാര്‍ക്ക് സ്മരണാഞ്ജലി. കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങള്‍ ആ നിര്‍മല സ്നേഹസാന്നിധ്യത്തിന്റെ ഓര്‍മകള്‍ നെഞ്ചേറ്റി.
നായനാരുടെ പതിനാറാം ചരമവാര്‍ഷികം സിപിഐ എം നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം ആചരിച്ചു. കണ്ണൂര്‍ പയ്യാമ്ബലത്തെ സ്മൃതിമണ്ഡപത്തില്‍ രാവിലെ പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മന്ത്രി ഇ പി ജയരാജന്, പി കെ ശ്രീമതി, ജില്ലാ സെക്രട്ടറി എം വി ജയരാജന് എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു. ഇ പി ജയരാജന് അനുസ്മരണ പ്രഭാഷണം നടത്തി. എം വി ജയരാജന് സ്വാഗതം പറഞ്ഞു.
ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചുനടന്ന അനുസ്മരണ പരിപാടിയില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജന്, കെ പി സഹദേവന്, ടി വി രാജേഷ് എംഎല്‍എ, ജില്ലാ സെക്രട്ടറിയറ്റ് അംഗം എം പ്രകാശന്, കണ്ണൂര്‍ ഏരിയാ സെക്രട്ടറി കെ പി സുധാകരന്, പാപ്പിനിശേരി ഏരിയാ സെക്രട്ടറി ടി ചന്ദ്രന്, നായനാരുടെ മകന് കെ പി കൃഷ്ണകുമാര്‍ തുടങ്ങിയവരും പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു.ബര്‍ണശേരി നായനാര്‍ അക്കാദമിയില്‍ പി കെ ശ്രീമതി പതാക ഉയര്‍ത്തി.
കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ ലോക്കല്‍, ഏരിയാ കമ്മിറ്റി ഓഫീസുകളിലും പതാക ഉയര്‍ത്തി. നായനാരുടെ ഛായാചിത്രത്തില പുഷ്പാര്‍ച്ചനയുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക