ജൂണ്‍ മാസം തുടങ്ങിയതോടെ പുതിയ മാസത്തെ വരവേറ്റിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഭാവന. നവീനിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ഭാവന പുതിയ മാസത്തോടുള്ള ഇഷ്ടം പറഞ്ഞിരിക്കുന്നത്. ഹെലോ ജൂണ്‍, ഞങ്ങളുടെ പ്രിയപ്പെട്ട മാസമാണ് ഇതെന്നും നവീന്‍ എന്നും എന്‍്റേതു മാത്രമാണെന്നും എന്‍്റെ ജീവിതത്തെ ഞാനിഷ്ടപ്പെടുന്നുവെന്നും ഭാവന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ ഭാവന ബംഗലൂരുവിലെ ഫ്ലാറ്റില്‍ ഭര്‍ത്താവ് നവീനിനൊപ്പമായിരുന്നു. തുടര്‍ന്ന് ലോക്ക് ഡൗണില്‍ ഇളവുകള്‍ വന്നതോടെ ഭാവന തൃശൂരെ തന്‍്റെ വീട്ടിലേക്കെത്തുകയായിരുന്നു. അതിര്‍ത്തി കടന്നെത്തിയതിനാല്‍ ഭാവന ആരോഗ്യപ്രവര്‍ത്തകരുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം സെല്‍ഫ് ക്വാറന്‍്റൈനില്‍ കഴിയുകയാണ് ഇപ്പോള്‍. ബെംഗലുരുവില്‍ നിന്നും തൃശൂരിലെ വീട്ടിലേക്ക് മുത്തങ്ങ അതിര്‍ത്തി വഴിയാണ് കേരളത്തിലേക്ക് ഭാവന എത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക