ജോര്‍ദ്ദാനില്‍ സിനിമാ ചിത്രീകരണത്തിന് പോയി മടങ്ങിയെത്തിയ സിനിമാതാരം പൃഥ്വിരാജിന്റെ കോവിഡ് പരിശോധനഫലം നെഗറ്റീവ്.
കഴിഞ്ഞ ദിവസം നടത്തിയ ആദ്യ പരിശോധനാ ഫലവും നെഗറ്റീവായിരുന്നു. ഇതോടെ ക്വാറന്റൈനില്‍ കഴിഞ്ഞ പൃഥ്വിരാജ് വീട്ടിലേയ്ക്ക് മങ്ങി.
നേരത്തെ കൊച്ചിയില്‍ മടങ്ങിയെത്തിയ പൃഥ്വിരാജ് ഉള്‍പ്പെട്ട സംഘത്തിലെ മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരികരിച്ചത് ആശങ്കയ്ക്ക് ഇടയാക്കി. ഇതോടെ രണ്ടാമത്തെ പരിശോധന ഏറെ നിര്‍ണായകമായിരുന്നു. ഇതിന്റെ ഫലവും നെഗറ്റീവായതോടെയാണ് ആശങ്കകള്‍ക്ക് വിരാമമിട്ട് താരം വീട്ടിലേക്ക് മടങ്ങിയത്. ബ്ലെസി സംവിധാനം ചെയ്യുന്ന ആട്ജീവിതത്തിന്റെ ചിത്രികരണത്തിനാണ് താരങ്ങളും അണിയറ പ്രവര്‍ത്തകരും ജോര്‍ദ്ദാനിലേയ്ക്ക് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക