ദില്ലി: ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മ മാധവി രാജ സിന്ധ്യയ്ക്കും കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഇരുവരെയും തിങ്കളാഴ്ച ദില്ലിയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പനിയും തൊണ്ടവേദനയുമാണ് ഇവര്‍ക്ക് ആദ്യഘട്ടത്തില്‍ അനുഭവപ്പെട്ടത്.ദില്ലിയിലെ മാക്സ് ആശുപത്രിയിലാണ് ഇരുവരുമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക