Home BOLLYWOOD ‘സുശാന്തിനെ അറിയുമായിരുന്നെങ്കില്‍ ഇവരെപ്പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു’ ഹരീഷ് പേരടി

‘സുശാന്തിനെ അറിയുമായിരുന്നെങ്കില്‍ ഇവരെപ്പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു’ ഹരീഷ് പേരടി

അന്തരിച്ച നടന്‍ സുശാന്ത് സിങ്ങിനെ അനുശോചിച്ചുകൊണ്ടുള്ള സിനിമാതാരങ്ങളുടെ കുറിപ്പുകള്‍ അവസാനിക്കുന്നില്ല. സുശാന്ത് കടുത്ത മാനസിക സമ്മര്‍ദ്ദത്തിനിരയായിരുന്നുവെന്നും 2019ല്‍ നിരവധി സിനിമകള്‍ മുടങ്ങിപ്പോയതില്‍ അതീവ ദു:ഖിതനായിരുന്നുവെന്നുമുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു. സുശാന്തിനെ അറിയുമായിരുന്നുവെങ്കില്‍ രണ്ടു നടന്‍മാരെക്കുറിച്ച് പറഞ്ഞുകൊടുക്കുമായിരുന്നുവെന്ന് നടന്‍ ഹരീഷ് പേരടി.ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷിന്റെ പ്രതികരണം. നടന്‍ തിലകനെയും സംവിധായകന്‍ വിനയനെയുമാണ് നടന്‍ പോസ്റ്റില്‍ പ്രതിപാദിച്ചിരിക്കുന്നത്. മലയാളത്തിലെ ഒതുക്കലുകളെ ധീരമായി നേരിട്ട രണ്ടുപേരാണ ഇവരെന്നും പോസ്റ്റില്‍ പറയുന്നു.

”സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കില്‍ ഈ രണ്ട് മനുഷ്യരെ പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു… മലയാളത്തിലെ ഒതുക്കലുകളെ ധീരമായി നേരിട്ട രണ്ടു പേരെ.. മലയാള സിനിമ കോവിഡിനുമുമ്പേ സാമൂഹ്യ അകലം പാലിച്ച് അവരോട് ബന്ധപ്പെടുന്നവരെ പോലും നീരിക്ഷണത്തിലാക്കിയ ആ പഴയ കഥ.. അതിനെ അവര്‍ അതിജീവിച്ച കഥ അറഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷെ സുശാന്തിപ്പോഴും നമ്മളോടൊപ്പമുണ്ടായിരുന്നേനെ…അഭിപ്രായ വിത്യാസങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഇനി തൊഴില്‍ ചെയത് ജീവിക്കാന്‍ സമ്മതിക്കില്ല എന്ന നിലപാട് ജനാധിപത്യ രാജ്യത്ത് ഏതു കാലത്തും ഏതു സ്ഥലത്തും പ്രതിഷേധാര്‍ഹമാണ്..ഇനിയും ഇത്തരം ആത്മഹത്യകള്‍ സംഭവിക്കാതിരിക്കട്ടെ …”

താരസംഘടനായ അമ്മയു‌മായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി തുറന്ന് പറഞ്ഞിതിന്റെ പശ്ചാത്തലത്തിലാണ് സിനിമയിൽ തിലകനെ വിലക്കുന്നത്. സംവിധായകന്‍ വിനയനെതിരെ പത്ത് വര്‍ഷത്തിലധികം നീണ്ടു നിന്ന വിലക്ക് സംവിധായകന്റെ നിയമപോരാട്ടത്തെത്തുടര്‍ന്ന് 2017ലാണ് എടുത്തുനീക്കിയത്.

Also Read :   32 വർഷം കോൺഗ്രസിൽ പ്രവർത്തിച്ചു, ഇനി ബിജെപിയിൽ എന്ന് ആർ പി എൻ സിങ്