ലോകത്തിന് ഭാരതീയ സംസ്കാരത്തിന്റെ സംഭാവനകളില്‍ ഒന്നാണ് യോഗാഭ്യാസം. പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി നിത്യപരിശീലനത്തിലൂടെ മനുഷ്യ മനസ്സിന്റേയും ആത്മാവിന്റേയും അനന്തസാധ്യതകള്‍ പുറത്തേക്ക് കൊണ്ടുവരുന്ന വ്യായാമ മുറയാണ് യോഗ. 5000ത്തോളം വര്‍ഷം പഴക്കമുള്ള യോഗാഭ്യാസം ഒരു വ്യായാമമുറയ്ക്ക് അപ്പുറം ഒരു ജീവിതചര്യയാണ്.
എന്തുകൊണ്ട് ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗാദിനം ആചരിക്കുന്നു?
യോഗയുടെ ഗുണങ്ങൾ
1. മനസ്സിനെ പൂര്‍ണമായും ശാന്തമാക്കി ശക്തി നല്കുന്നു.
2. ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു രക്തചംക്രമണം സാധാരണ ഗതിയിലാക്കുന്നു.
3. മനഃസംഘര്‍ഷം അകറ്റുന്നു, തലച്ചോറിലേക്കുള്ള ഞരമ്പുകളെ ഉത്തേജിപ്പിച്ച് രക്തയോട്ടം കൂട്ടുക വഴി ക്ഷീണം കുറയുന്നു.
4. അനാവശ്യ ചിന്തകളെയും വികാരങ്ങളെയും
അകറ്റുന്നു.
5. രക്തസമ്മര്‍ദം കുറയ്ക്കുന്നു ശരീരത്തിലെ നാഡികളെയെല്ലാം ശുദ്ധീകരിക്കുന്നു.
6. ശ്വാസകോശങ്ങള്‍ക്ക് കരുത്ത് നല്കുന്നു ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക