തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗത്തിന്റെ ഇടത് മുന്നണി പ്രവേശത്തെ കുറിച്ച് കാനം രാജേന്ദ്രൻ. മുന്നണി വിപുലീകരണത്തെ കുറിച്ച് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. കക്ഷികൾ തമ്മിലോ മുന്നണിയിൽ പൊതുവിലോ വിപുലീകരണം ചര്‍ച്ചയായിട്ടില്ല .
ക്ലാസിൽ നിന്ന് ഇറക്കി വിട്ടു പക്ഷെ സ്കൂളിൽ നിന്ന് പുറത്താക്കിയിട്ടില്ല എന്ന അവസ്ഥയിലാണ് നിലവിൽ ജോസ് കെ മാണി ഉള്ളതെന്നും നിര്‍ബന്ധിത ടിസി വാങ്ങി വരുന്നവരെ ഇടത് മുന്നണിയിൽ പ്രവേശിപ്പിക്കണമെന്നില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
കേരളാ കോൺഗ്രസിന്റെ മുന്നണി പ്രവേശം നിലവിൽൽ അജണ്ടയിൽ ഇല്ല. കേരളാ കോൺഗ്രസിന്റെ ജന പിന്തുണ എന്താണെന്ന് പാലായിലെ ഉപതെരഞ്ഞെടുപ്പിൽ കണ്ടതാണ്. കടൽ വെള്ളത്തിന് ശക്തിയുണ്ട് പക്ഷെ അത് കോരി ബക്കറ്റിലാക്കിയാൽ അതിന് അങ്ങനെ ഉണ്ടാകണമെന്നില്ലെന്നും കാനം രാജേന്ദ്രൻ ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക