തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്ന് വന്‍ സ്വര്‍ണവേട്ട. തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജില്‍ വന്‍തോതില്‍ സ്വര്‍ണം കണ്ടെത്തി. വിമാനത്താവളത്തില്‍ എയര്‍ കാര്‍ഗോയില്‍ പിടികൂടിയ സ്വര്‍ണം കസ്റ്റംസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.
ഇന്നു രാവിലെയാണ് സ്വര്‍ണം പിടികൂടിയതായുള്ള വിവരം പുറത്തെത്തിയത്. പാഴ്സല്‍ രൂപത്തിലാണ് ഇതെത്തിയത്. വിദേശത്തുനിന്ന് ഡിപ്ലോമാറ്റിക് ബാഗേജായി എത്തിയതിനാല്‍ പരിശോധനകളും മറ്റും വേഗത്തില്‍ പൂര്‍ത്തിയാകുന്ന സാഹചര്യമുണ്ടായിരുന്നു.
എന്നിരുന്നാലും സംശയം തോന്നിയതിനു പിന്നാലെ കസ്റ്റംസ് പരിശോധന നടത്തുകയായിരുന്നു. കിലോക്കണക്കിന് സ്വര്‍ണം പിടികൂടിയെന്നാണ് വിവരം. സ്വര്‍ണം ആര് ആര്‍ക്ക് അയച്ചു എന്ന കാര്യം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.
തിരുവനന്തപുരം മണക്കാടാണ് യു.എ.ഇ. കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് വന്ന പാഴ്സലാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. മറ്റു വിവരങ്ങള്‍ ഇപ്പോള്‍ വ്യക്തമാക്കാന്‍ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക