തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കള്ളക്കടത്തില്‍ തനിക്ക് പങ്കില്ലെന്ന് കസ്റ്റംസ് ഏജന്റ് ഹരിരാജ്. നയതന്ത്ര ബാഗ് വിട്ടുനല്‍കാന്‍ ആരേയും വിളിച്ചിട്ടില്ലെന്നും ഹരിരാജ് പറഞ്ഞു. ഹരിരാജിനെ കസ്റ്റംസ് ഇന്നു രാവിലെ ചോദ്യം ചെയ്തു.
സ്വര്‍ണക്കടത്തുകേസില്‍ യുഎപിഎ ചുമത്തി എന്‍ഐഎ കേസെടുക്കുമെന്നാണ് സൂചന. അന്താരാഷ്ട്ര ബന്ധങ്ങളുള്ള സംഘടിത റാക്കറ്റുകളാണ് സ്വര്‍ണക്കടത്തിന് പിന്നിലുള്ളതെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക