കണ്ണൂര്‍: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സമരം നടത്തിയ റാങ്ക് ഹോള്ഡര്മാര്ക്കെതിരേ കേസ് ഫയല്‍ ചെയ്തു. ഇന്നലെ കണ്ണൂര്‍ കളക്ടറേറ്റിനുമുന്നില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സമരം നടത്തിയതിനാണ് കേസ്. ഫേസ്ബുക്ക് വഴി വിവിധ ജില്ലകളിലെ റാങ്ക് ഹോള്‍ഡര്‍മാര്‍ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയാണ് സമരത്തിനെത്തിയത്.
സംസ്ഥാനത്ത് വീണ്ടും വന്‍ സ്വര്‍ണവേട്ട; കരിപ്പൂരില്‍ പിടികൂടിയത് ഒന്നര കോടി രൂപയുടെ സ്വര്‍ണം
കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയാണ് ടൗണ്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്. ഉദ്യോഗാര്‍ഥികളെ ഒഴിവുണ്ടായിട്ടും തഴയുകയാണെന്ന് ആരോപിച്ചായിരുന്നു ഇവര്‍ കളക്ടറേറ്റിനുമുന്നില്‍ പ്രതിഷേധത്തിന് എത്തിയത്. സാമൂഹിക അകലം പാലിക്കാതെയും കൂടി നിന്ന് മുദ്രവാക്യം വിളിച്ചതിനാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക