പയ്യന്നൂർ: കേരള റിപ്പോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺസ് യൂണിയൻ കണ്ണൂർ ജില്ലയിലെ അംഗങ്ങൾക്കുള്ള ഐഡി കാർഡുകളും വാഹനങ്ങളിൽ പതിക്കുന്നതിനുള്ള സ്റ്റിക്കറുകളും വിതരണം ചെയ്തു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ പരിപാടിയിൽ കണ്ണൂർ ജില്ലയിലെ പത്ര-ദൃശ്യ- ഡിജിറ്റൽ മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന 170 അംഗങ്ങളെ പ്രതിനിധീകരിച്ച് മേഖലാ ഭാരവാഹികളാണ് പങ്കെടുത്തത്.
തിരുവനന്തപുരത്തെ സി-ഡിറ്റിൽ രൂപകൽപ്പന ചെയ്ത ഹോളോഗ്രാം പതിച്ച ഐഡി കാർഡുകളാണ് വിതരണം ചെയ്തത്. ഇക്കൂട്ടത്തിൽ മാധ്യമ പ്രവർത്തകർ ഉപയോഗിക്കുന്ന കാർ, ഇരുചക്ര വാഹനങ്ങൾ എന്നിവയിൽ പതിക്കുന്ന സ്റ്റീക്കറുകളും വിതരണം ചെയ്തു. പയ്യന്നൂർ ഹോട്ടൽ ടോപ്ഫോം ഓഡിറ്റോറിയത്തിൽ നടന്ന ഹൃസ്വമായ ചടങ്ങിൽ പയ്യന്നൂർ താലൂക്ക് തഹസിൽദാർ കെ.ബാലഗോപാലൻ ഐഡി കാർഡുകളുടെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പീറ്റർ ഏഴിമല, സംസ്ഥാന കമ്മിറ്റിയംഗം ടി.വി.വിജയൻ, ജില്ലാ സെക്രട്ടറി മനോജ് ചെറുപുഴ, ജോ. സെക്രട്ടറി സന്ദീപ്കണ്ണാടിപറമ്പ് തുടങ്ങിയവരും പയ്യന്നൂർ, ചെറുപുഴ, കണ്ണൂർ, ഇരിട്ടി മേഖലാ ഭാരവാഹികളും പരിപാടിയിൽ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക