ആലുവയില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കീഴ്മാട് സ്വദേശി രാജീവന് കോവിഡ് സ്ഥിരീകരിച്ചു. കീഴ്മാട് എരുമത്തല കളങ്ങര രാജീവന് ( 52) മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; മരിച്ചത് ഉപ്പള സ്വദേശി നഫീസ
വ്യാഴാഴ്ച വൈകീട്ടാണ് രാജീവനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും പുറത്തുപോയി തിരിച്ചെത്തി ഉറങ്ങാന്‍ കിടന്നതാണ്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇയാളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക