തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 785 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിലാണ് ഈ കാര്യങ്ങൾ അറിയിച്ചത് .
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ആലുവ ക്ലസ്റ്ററിൽ അർധരാത്രി മുതൽ കർഫ്യു പ്രഖ്യാപിച്ചു . മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികൾക്കുള്ള പ്രത്യേക മാർഗ നിർദ്ദേശം സർക്കാർ പുറപ്പെടുവിച്ചു .
കണ്ടക്ടർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോ അടച്ചു . അതേസമയം രാജ്യത്ത് കോവിഡ് കേസുകൾ 12 ലക്ഷത്തിനടുത്ത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക