കേരളത്തിൽ കൊവിഡ് ഭീഷണി തുടങ്ങിയ നാളുകളിലാണ് നടന് മോഹന്‍ലാല്‍ അവധിക്കാലം ആഘോഷിക്കുന്നതിനായി ചെന്നൈയിലെ തന്റെ വസതിയിലെത്തിയത്.
എന്നാല്‍ ഇതിനിടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും കൊവിഡ് ഭീഷണി വര്‍ധിക്കുകയും ചെയ്തതോടെ താരം ചെന്നൈയിലെ വസതിയില്‍ തന്നെ താമസിക്കുകയായിരുന്നു.
എന്നാല്‍ താരത്തിന്റെ അമ്മ കൊച്ചിയിലായിരുന്നു. ഇതോടെ നാലുമാസങ്ങള്‍ക്ക് ശേഷം അമ്മയെ കാണുന്നതിനായി മോഹന്‍ലാല്‍ കൊച്ചിയില്‍ തിരികെ എത്തിയിരിക്കുകയാണ്.
ചെന്നൈയില്‍ നിന്നും റോഡ് മാര്‍ഗമാണ് മോഹന്‍ലാല്‍ കൊച്ചിയിലെത്തിയത്. 14 ദിവസത്തെ ക്വാറന്റൈന് കഴിഞ്ഞതിന് ശേഷമേ മോഹന്‍ലാല്‍ തേവരയിലെ വീട്ടിലേക്ക് പോകുകയുള്ളു. ഇതിനായി കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ആണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ചെന്നൈയില്‍ നിന്ന് തന്റെ ഡ്രൈവെരോടൊപ്പമാണ് മോഹന്‍ലാല്‍ കൊച്ചിയിലെത്തിയത്. അമ്മക്കൊപ്പം കുറച്ചു നാള് തങ്ങിയതിന് ശേഷം മോഹന്‍ലാല്‍ ചെന്നൈയിലേക്ക് തിരികെ പോയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക