കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഇടുക്കി മമ്മട്ടിക്കാനം സ്വദേശി സി വി വിജയനാണ്(61) മരിച്ചത്. കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. അര്‍ബുദ രോഗിയായിരുന്നു വിജയന്.
അടിപിടികൂടി എലികൾ, അന്തം വിട്ട് നോക്കി നിൽക്കുന്ന പൂച്ച…; വൈറലായി വീഡിയോ
സംസ്ഥാനത്ത് ഞായറാഴ്ച 11 പേര് കോവിഡ് രോഗം ബാധിച്ചു മരിച്ചിരുന്നു. തൃശൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണു മരണം. നാലു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതു മരണശേഷമാണ്.
ഇന്നലെ 927 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ 733 പേരും സമ്ബര്‍ക്ക രോഗികളാണെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. 67പേരുടെ ഉറവിടം വ്യക്തമല്ല. ആകെ രോഗബാധിതര്‍ 19,025ആയി. 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക