മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അവതാരക മീര അനിൽ. കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയുമായാണ് മീര എത്തിയിരുന്നത്. മീരയുടെ കരിയറിലെ വഴിത്തിരിവും കോമഡി സ്റ്റാർസ് ആണെന്ന് തന്നെ പറയാം. മീരയുടെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിവാഹത്തിന് ശേഷം പങ്കാളി വിഷ്ണുവിനൊപ്പം വിശേഷങ്ങള്‍ പങ്കുവെച്ച് മീര എത്തിയിരുന്നു.
വിവാഹത്തിന്റെ മേക്കപ്പിനെക്കുറിച്ചും തലേ ദിവസം ലഭിച്ച സര്പ്രൈസിനെക്കുറിച്ചുമൊക്കെയാണ് മീര പറഞ്ഞത്. കോമഡി സ്റ്റാര്‍സില്‍ തുടങ്ങിയ പരിചയമായിരുന്നു മേക്കപ്പ്മാനുമായുള്ളത്. മീരയുടെ വിവാഹത്തിന് ഞാന്‍ തന്നെ ഒരുക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അത് പോലെ തന്നെ വസ്ത്രങ്ങള്‍ സ്പെഷ്യലായി ഡിസൈന്‍ ചെയ്യിച്ചതാണ്. ചുവപ്പ് സാരിക്ക് പച്ച ബ്ലൗസ് എന്നുള്ളത് വിഷ്ണുവിന്റെ ഐഡിയയായിരുന്നു. താന്‍ അണിഞ്ഞ വയലറ്റ് നിറത്തിലുള്ള സാരിയും പൂക്കളുമെല്ലാം ബാംഗ്ലൂരില്‍ നിന്നും വരുത്തിച്ചതാണെന്നും മീര പറയുന്നു.
മാത്രമല്ല, വീട്ടുകാർക്ക് പോലും അറിയാത്ത ഒരു കാര്യവും ഇപ്പോൾ മീര വെളിപ്പെടുത്തിയിരിക്കുകയാണ്. തലേദിവസം രാത്രി വിഷ്ണുവും കുടുംബവും തിരുവനന്തപുരത്തെത്തി. ഞാൻ നാളെ വിഷ്ണുവിന്റെ ഭാര്യ ആകാൻ പോവുകയല്ലേ, ഇപ്പോൾ എന്താണ് തോന്നുന്നതെന്നു ചോദിച്ചപ്പോൾ എനിക്ക് നിന്നെ ഒന്ന് കാണണം എന്നായിരുന്നു വിഷ്ണുവിന്റെ മറുപടി. അതിനെന്താ കാണാമല്ലോ എന്ന് ഞാൻ മറുപടിയും നൽകി. ഒരു പത്തുമിനിറ്റ് ആയപ്പോഴേക്കും വീടിന്റെ മുന്നിൽ കാർ വന്നു നിൽക്കുകയും വിഷ്ണു ഇറങ്ങി വരികയും ചെയ്തു. ആ നിമിഷം ഒരിക്കലും മറക്കാൻ ആകില്ല. രാത്രി പന്ത്രണ്ട് ആയപ്പോൾ ഞങ്ങൾ കെട്ടി പിടിച്ചുകൊണ്ട് പരസ്പരം വിഷ് ചെയ്യുകയും ചെയ്തു. അതൊരു വല്ലാത്ത അനുഭവമായിരുന്നുവെന്ന് മീര പറയുന്നു. വീട്ടുകാര്‍ പോലും ഇതേക്കുറിച്ച് അറിഞ്ഞിരുന്നില്ല.
നടിക്ക് രണ്ടാം വിവാഹമെന്ന് കരുതി കാത്തിരുന്നവർക്ക് മുന്നിൽ ട്വിസ്റ്റുമായി നടി സോണിയ അഗർവാൾ
പെട്ടെന്ന് കാണാന്‍ തോന്നി അങ്ങനെ വന്ന് കണ്ടു എന്നാണ് വിഷ്ണു പറയുന്നത്. ആ കൂടിക്കാഴ്ചയ്ക്കിടയില്‍ ഞങ്ങള്‍ സെല്‍ഫി എടുക്കുകയും ചെയ്തു. ഇപ്പോഴത്തെ ജനറേഷനിലുള്ള ആളുകള്‍ക്ക് ഇതൊക്കെ ഒന്നു ചെയ്ത് നോക്കാമെന്നും മീര പറയുന്നു. കോമഡി സ്റ്റാർഴ്സിന് പുറമെ സ്റ്റേജ് പരിപാടികളിലെല്ലാം അവതാരകയുടെ റോളിൽ സജീവമാണ് മീര അനിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക