കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമബംഗാളില്‍ ലോക്ഡൗണ്‍ ആഗസ്റ്റ് 31 വരെ നീട്ടിയതായി മുഖ്യമന്ത്രി മമത ബാനര്‍ജി. നേരത്തെ ജൂലൈ 31 വരെയായിരുന്നു ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്.
അതേസമയം ബക്രീദ് ദിനത്തില്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒഴിവാക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു. ആഗസ്റ്റ് ഒന്നിനാണ് ബക്രീദ്. രാഖി ആഘോഷങ്ങള്‍ നടക്കുന്ന ആഗസ്റ്റ് 3 നും ലോക്ഡൗണ്‍ ഒഴിവാക്കുമെന്ന് അവര്‍ വ്യക്തമാക്കി.
കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നെന്ന് മുഖ്യമന്ത്രി;തിരുവനന്തപുരത്ത് ഒറ്റദിവസം 200 ന് മുകളില്‍ രോഗികള്‍
‘അടുത്ത മാസം 8,9 തീയതികള്‍ മുതല്‍ വാരാന്ത്യങ്ങളിലെ ലോക്ഡൗണ്‍ ആരംഭിക്കും. ആഗസ്റ്റ് 31 വരെ സ്കൂളുകളും കോളെജുകളും തുറക്കില്ല’- മമത പറഞ്ഞു.
തിങ്കളാഴ്ച മാത്രം ബംഗാളില്‍ 2112 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. തിങ്കളാഴ്ച മാത്രം 39 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ മഹാരാഷ്ട്ര തമിഴ്നാട്, ദല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളിലാണ് കൂടുതല്‍ കൊവിഡ് രോഗികളുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക