ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നത് പ്രകാരം വിറ്റാമിന്‍ സി-ക്ക് പുറമേ വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങളും പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുമെന്നാണ് (എഫ്എസ്എസ്എഐ) നിര്‍ദ്ദേശിക്കുന്നത്.
നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണമെന്നാണ് എഫ്എസ്എസ്എഐ ട്വിറ്ററിലൂടെ പങ്കുവച്ചത്.
ഒന്ന്- ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് വാൾനട്ട്. വാൾനട്ട് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കഴിക്കണമെന്നാണ് എഫ്എസ്എസ്എഐ പറയുന്നത്. വാൾനട്ട് കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്നും പഠനങ്ങള്‍ പറയുന്നു. ഒപ്പം രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.
രണ്ട്- ഫിംഗർ മില്ലറ്റ് എന്ന പേരിൽ പൊതുവായി അറിയപ്പെടുന്ന റാഗി ഏറ്റവും ആരോഗ്യകരമായ ധാന്യങ്ങളിൽ ഒന്നാണ്. നല്ല അളവിൽ കാത്സ്യം ലഭിക്കുന്ന പാൽ ഇതര വിഭവങ്ങളിൽ ഒന്നാണ് റാഗി. റാഗിയിൽ ഇരുമ്പ് സമ്പുഷ്ടമായ അളവിൽ നിറഞ്ഞിരിക്കുന്നു. ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഈ ധാന്യത്തിന്റെ മുളപ്പിച്ച പതിപ്പിൽ കൂടുതൽ വിറ്റാമിൻ സി ഉള്ളതിനാൽ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇവ സഹായിക്കും.
മൂന്ന്- കാര്‍ബോഹൈട്രേറ്റും ഫൈബറും പ്രോട്ടീനും വിറ്റാമിന്‍ ബിയും ഫോസ്ഫറസും ധാരാളം അടങ്ങിയ തുവരപ്പരിപ്പ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതോടൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇവ സഹായിക്കും.
നാല്- ധാരാളം പ്രോട്ടീനും ഫാറ്റും വിറ്റാമിനുകളും മിനറലുകളുമുള്ള നിലക്കടലയിൽ കാർബോഹൈഡ്രേറ്റ് വളരെ കുറവാണ്. കൂടാതെ ഫോസ്ഫറസ്, ഇരുമ്പ്, ആന്റിഓക്സിഡന്റുകൾ എന്നിവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്.
അഞ്ച്- ആന്റിഓക്സിഡന്റുകളും പ്രോട്ടീനും ധാരാളം അടങ്ങിയ പഴം കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. മഗ്നീഷ്യം ധാരാളം അടങ്ങിയ ഏത്തപ്പഴം പ്രത്യേകിച്ച് വിറ്റാമിന്‍ ഡിയുടെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്നതാണ്. പഴം കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
ആറ്- ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി12 എന്നിവ ധാരാളം അടങ്ങിയ ഗോതമ്പുപൊടിയും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇവ വിളര്‍ച്ചയെ തടയാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക