അഞ്ച് തവണയും കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആകുകയായിരുന്നു പാകിസ്ഥാൻ പേസർ ഹാരിസ് റൗഫിന്റേത്. എന്നാലിതാ ഇപ്പോൾ അദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ പാകിസ്താന് ടീമിനൊപ്പം റൗഫ് ഉടന്‍ പങ്കുചേരും. നേരത്തെ അഞ്ച് വട്ടം കോവിഡ് പരിശോധന നടത്തിയപ്പോഴും ഹാരിസിന്റെ കോവിഡ് ഫലം പോസിറ്റീവായിരുന്നു.
ആംബുലൻസിൽ വെച്ച് മെറിൻ പറഞ്ഞ വാക്കുകൾ മരണമൊഴി; കൊലയാളി ഭർത്താവെന്നു പോലീസിനോട് പറഞ്ഞ് ശ്വാസം നിലച്ചു
ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാകിസ്താന്റെ 29 അംഗ സംഘത്തില്‍ ഹാരിസ് ഉണ്ടായിരുന്നു. എന്നാല്‍ കോവിഡ് പരിശോധനാ ഫലം പോസിറ്റീവായി തുടര്‍ന്നതോടെ ഹാരിസിന് രാജ്യം വിട്ട് പോകുവാൻ സാധിച്ചില്ല. ഹാരിസിന്റെ കോവിഡ് ഫലം പോസിറ്റീവായി തുടര്‍ന്നതോടെ പേസര്‍ മുഹമ്മദ് അമീറിനെ പാകിസ്താന് ബാക്ക് അപ്പായി ടീമില്‍ ഉള്‍പ്പെടുത്തി. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം തുടരെ രണ്ട് വട്ടം കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയാല്‍ മാത്രമാണ് ടീമിനൊപ്പം ചേരാനാവുക.
എന്നാല്‍. ഇപ്പോൾ കോവിഡ് നെഗറ്റീവായതോടെ ഹാരിസ് പാകിസ്താന് ടീമിനൊപ്പം ചേരുമെന്ന വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള 20 അംഗ സംഘത്തെ പാകിസ്താന് പ്രഖ്യാപിച്ചിരുന്നു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക