തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് 70 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 220 പേര്‍ക്ക് കൊവിഡ് നെഗറ്റീവായത് ജില്ലയെ സംബന്ധിച്ച് ആശ്വാസകരമായ വാര്‍ത്തയാണ്.
തിരുവനന്തപുരത്ത് സംസ്ഥാന പൊലീസ് ആസ്ഥാനത്തും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. എന്‍.ആര്.ഐ സെല്ലിലെ ഡ്രൈവര്‍ക്കാണ് രോഗബാധ. നെയ്യാറ്റിന്‍കര സ്വദേശിയായ ഇദ്ദേഹം ഈ മാസം 24 വരെ ഡ്യൂട്ടിക്ക് എത്തിയിട്ടുണ്ട്. ഉറവിടം വ്യക്തമല്ല. അണുവിമുക്തമാക്കാന്‍ പൊലീസ് ആസ്ഥാനം അടച്ചേക്കും. രോഗബാധിതന്റെ സമ്ബര്‍ക്കപ്പട്ടിക ഉള്‍പ്പെടെ പരിശോധിച്ചു വരികയാണ്. നേരത്തെ, ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ക്രൈംബ്രാഞ്ച് ഓഫിസും ഒരാഴ്ച അടച്ചിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക