തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ തൂങ്ങി മരിച്ചു. പള്ളിത്തുറ സ്വദേശി ജോയി(48) ആണ് മരിച്ചത്.
ഈ മാസം 27നാണ് ജോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് തന്നെ സ്രവം പരിശോധനക്ക് എടുത്തിരുന്നു.
എന്നാല്‍ ഇതുവരെ ഫലം പുറത്തുവന്നിരുന്നില്ല. പേ വാര്‍ഡില്‍ ഒറ്റമുറിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. മൂന്നു ദിവസം കാത്തിരുന്നിട്ടും ഫലം വരാത്തതിന്റെ മാനസിക സമ്മര്‍ദ്ദത്തിലായിരിക്കാം ജീവനൊടുക്കിയതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക