ദോഹ: രാജ്യത്ത് കോവിഡ്19 പ്രതിസന്ധിയെ തുടര്‍ന്ന് ജോലി നഷ്ടമായ തൊഴിലാളികള്‍ക്ക് പുതിയ അവസരങ്ങള്‍ കണ്ടെത്തുന്നതിനായി ഭരണ വികസന
തൊഴില്‍ സാമൂഹിക മന്ത്രാലയവും ഖത്തര്‍ ചേംബറും ചേര്‍ന്ന് ആരംഭിച്ച ലേബര്‍ റീ എംപ്ലോയ്മെന്റ് ഒണ്‍ലൈന്‍ പോര്‍ട്ടലില്‍ ഇനി കമ്ബനികള്‍ക്കും ചേരാം.
പുതിയ തൊഴിലാളികളെ കണ്ടെത്തുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനുമായി പോര്‍ട്ടല്‍ ലോഗിന്‍ ചെയ്തതിന് ശേഷം ആവശ്യമായ തൊഴിലാളികളെ കണ്ടെത്താം. തൊഴിലാളികളെ പിരിച്ചുവിട്ട കമ്ബനികള്‍ക്കും തൊഴിലാളികളെ ആവശ്യമുള്ള കമ്ബനികള്‍ക്കും പുതിയ സേവനത്തിെന്റ ഗുണഭോക്താക്കളാകാമെന്ന് ഖത്തര്‍ ചേംബര്‍ അറിയിച്ചു. കമ്ബനികള്‍ക്ക് പുറമേ, തൊഴില്‍ തേടുന്നവര്‍ക്കും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ബയോഡാറ്റ അപ്ലോഡ് ചെയ്യാനും സ്വകാര്യ മേഖലയില്‍ തൊഴില്‍ കണ്ടെത്താനുമുള്ള സൗകര്യവും പോര്‍ട്ടലിലുണ്ട്.
പുതിയ തൊഴിലാളികളെ തേടുന്ന സ്വകാര്യ കമ്ബനികളെ ഒാണ്‍ലൈന്‍ പോര്‍ട്ടലിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് ചേംബര്‍ പറഞ്ഞു. കോവിഡ്19നെ തുടര്‍ന്നുണ്ടായ സാമ്ബത്തിക പ്രത്യാഘാതങ്ങളില്‍ ജോലി നഷ്ടമായവര്‍ക്ക് മാനുഷിക പിന്തുണ ഉറപ്പുവരുത്തുന്നതിെന്റ ഭാഗമായി വീണ്ടും തൊഴില്‍ കണ്ടെത്തുന്നതിന് ഭരണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയവും ഖത്തര്‍ ചേംബര്‍ ഓഫ് കോമേഴ്സും സംയുക്തമായാണ് ഒാണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചത്. https://www.qatarchamber.com/qcemployment/ എന്ന വെബ് അഡ്രസിലൂടെ കമ്ബനികള്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും പുതിയ തൊഴില്‍ തേടുന്നവര്‍ക്കും ലോഗിന്‍ ചെയ്യാനാകും. തൊഴില്‍ മന്ത്രാലയത്തിെന്റയും ഖത്തര്‍ ചേംബറിെന്റയും ആഭിമുഖ്യത്തിലുള്ള സംയുക്ത സമിതിയുടെ യോഗത്തിലാണ് രാജ്യത്തെ സ്വകാര്യ മേഖലക്ക് പിന്തുണ നല്‍കുകയെന്ന ലക്ഷ്യം വെച്ച് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് വീണ്ടും തൊഴില്‍ കണ്ടെത്തുന്നതിനുള്ള ഒാണ്‍ലൈന്‍ സൗകര്യം തുടങ്ങാന്‍ യോജിപ്പിലെത്തിയിരിക്കുന്നത്.
വിദ്യാഭ്യാസ നയം 2020: ഉന്നതപഠനവും മലയാളത്തിൽ; ഒരു ഭാഷയും അടിച്ചേൽപിക്കില്ല
ഖത്തര്‍ ചേംബര്‍ വെബ്സൈറ്റ് വഴിയുള്ള ഒാണ്‍ലൈന്‍ പോര്‍ട്ടലിലൂടെ തൊഴിലാളികളെ പിരിച്ചു വിട്ട കമ്ബനികള്‍ക്ക് ജോലിയില്‍ നിന്നും പിരിച്ചു വിടപ്പെട്ട ഓരോ തൊഴിലാളിയെ സംബന്ധിച്ചും വിശദമാക്കുന്നതിനുള്ള പ്രത്യേക ഫോറവും ആവശ്യമായ രേഖകള്‍ ചേര്‍ക്കുന്നതിനുള്ള സൗകര്യവും പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്. ഖത്തര്‍ ചേംബറിെന്റ വെബ്സൈറ്റ് വഴി തൊഴിലാളികള്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ മറ്റു കമ്ബനികള്‍ക്ക് ജോലി മാറുന്നതിനും ഈ ഒണ്‍ലൈന്‍ പോര്‍ട്ടലില്‍ സൗകര്യമുണ്ട്. ഇതിനകം 2500ലധികം കമ്ബനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക