എയിഡ്സ് രോഗിയായ വേശ്യാ സ്ത്രീയുടെ കഥ പറയുന്ന ഹ്രസ്വചിത്രം ‘അരൂപി’ റിലീസ് ചെയ്തു. വിധിയുടെ വിളയാട്ടം തകര്‍ത്തെറിഞ്ഞ ഒരു സ്ത്രീയുടെ നിസ്സഹായാവസ്ഥയാണ് ചിത്രത്തിന്റെ ഇതിവ്യത്തം.
ആര്യകൃഷ്ണന് ആണ് ഹൃസ്വ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
കളം നിറഞ്ഞ് ‘കളിക്കളം’ , സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി ഹ്രസ്വചിത്രം
പ്രണയത്തിന്റെ പേരില്‍ ചതിക്കപ്പെട്ടു തെരിവിലേക്കിറങ്ങേണ്ടി വന്ന ഒരു സ്ത്രീയുടെ ജീവിതത്തിന്റെ തുടക്കവും ഒടുക്കവും ചുരുങ്ങിയ സമയം കൊണ്ട് ചിത്രം നമുക്ക് മുന്പില് വരച്ചിടുന്നു.
അറുപതോളം ചിത്രങ്ങളില്‍ അഭിനയിച്ച അമ്പിളി സുനില്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
തെലുഗു തമിഴ് ഹിന്ദി ഭാഷകളില്‍ സംഗീത സംവിധാനം ചെയ്തട്ടുള്ള എസ്സ് കെ ബാലചന്ദ്രനാണ് ചിത്രത്തിലെ സംഗീതം നിര്‍വ്വഹിച്ചിട്ടുള്ളത്. വരികള്‍ ചിത്രത്തിന്റെ സംവിധായിക ആര്യകൃഷ്ണന്റെതാണ്.
ചിത്രത്തിന്റെ ഛായാഗ്രഹണം അനന്ദു ശശിധരനും എഡിറ്റിങ്ങ് ഡോണ്‍ സാക്കിയും ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
മീനാക്ഷി കേന്ദ്ര കഥാപാത്രമാകുന്ന ‘മാജിക് ബോണ്ട്’ ഷോർട്ട് ഫിലിം യൂ ട്യുബില്‍ റിലീസ് ചെയ്തു- വീഡിയോ
പല യാഥാര്‍ഥ്യങ്ങളെയും കോര്‍ത്തിണക്കിയാണ് അരൂപി എന്ന ഹൃസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്.
ആര്യ ഇവെന്റ്റ് മീഡിയ എന്റെര്റ്റൈന്മെന്റും യുഗ എന്റര്‍ടൈന്‍മെന്റ് ആന്‍ഡ് പ്രൊഡക്ഷന്‍ ഹൗസ് സ്റ്റുഡിയോയുടെയും ബാനറില്‍ കൃഷ്ണ കൃഷ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക