പാലക്കാട് വീടിന്റെ ചുമർ ഇടിഞ്ഞു വീണ് വയോധികന് ദാരുണാന്ത്യം. പാലക്കാട് പട്ടാമ്പിയിൽ പോക്കുപടി സ്വദേശി മൊയ്തീൻ(70) ആണ് മരിച്ചത്. കനത്ത മഴയിൽ വീടിന്റെ ചുമർ ഇടിഞ്ഞുവീഴുകയായിരുന്നു. ജില്ലയിൽ ദിവസങ്ങളായി തുടരുന്ന മഴയിൽ വിവിധ പ്രദേശങ്ങളിൽ വ്യാപകനാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
അതിനിടെ സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ആറായി. മൂന്ന് പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഞായറാഴ്ച വരെ ശക്തമായ മഴയും കാറ്റും തുടരുമെന്നാണ് മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക