കരിപ്പൂരില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ വിമാന അപകടത്തിനു പിന്നാലെ അവിടത്തെ സുരക്ഷാ പിഴവുകള്‍ ചൂണ്ടിക്കാട്ടി വൈമാനികന്റെ കുറിപ്പ്. ഇന്‍ഡിഗോയില്‍ പൈലറ്റ് ആയ ആനന്ദ് മോഹന്‍ രാജ് ആണ്, കരിപ്പൂര്‍ വിമാനത്താവളത്തിലെ വെല്ലുവിളികള്‍ വ്യക്തമാക്കി സാമൂഹ്യമാധ്യമത്തില്‍ കുറിപ്പെഴുതിയത്.
ശരിയായ സമയം ഇതല്ലെങ്കിലും കരിപ്പൂരിലെ സുരക്ഷാ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടതു തന്നെയാണെന്ന് ആനന്ദ് മോഹന്‍രാജ് പറയുന്നു. വൈമാനികന് എന്ന നിലയില്‍ താന്‍ ഏറ്റവും വെല്ലുവിളി നേരിട്ടിട്ടുള്ള റണ്‍വേയാണ് കരിപ്പൂരിലേത്. റണ്‍വേ ഗൈഡന്‍ഡ് ലൈറ്റിങ് സിറ്റം ദയനീയമാണ്, റണ്‍വേ ബ്രേക്കിങ് കണ്ടീഷന്‍ കൃത്യമായി പരിപാലിക്കാത്തതും- ആനന്ദ് മോഹന്‍രാജ് പറഞ്ഞു.
കരിപ്പൂരിലെ വിമാന ദുരന്തത്തിന്റെ കാരണം എന്തെന്ന് വ്യക്തമാക്കി കേന്ദ്ര വ്യാമയാനമന്ത്രി
ഒരു ടേബിള്‍ടോപ്പ് റണ്‍വേയില്‍ കനത്ത മഴയും കാറ്റും ഉള്ള രാത്രി പൈലറ്റിനെ സംബന്ധിച്ച് ദുഃസ്വപ്നമാണ്. ഇക്കാര്യങ്ങള്‍ പലതവണ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുള്ളതാണെന്ന് ആനന്ദ് മോഹന്‍ രാജ് കുറിപ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക