സാധാരണയായി ആരോഗ്യപ്രവർത്തകർ ഉപയോഗിക്കുന്ന പി.പി.ഇ കിറ്റ് ധരിച്ച് പിറന്നാള്‍ ആഘോഷിച്ച നടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. ‘പി.പി.ഇ കിറ്റ് ഫാഷന്‍ പരീക്ഷണം നടത്താനുള്ള വസ്ത്രമല്ല , അത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്കിയിരുന്നെങ്കില് എത്ര നന്നായേനെ’ തുടങ്ങി വിമർശനങ്ങളുമായി നിരവധി ആളുകളാണ് എത്തുന്നത്.
പഞ്ചാബി സിനിമാ താരമായ പരുള്‍ ഗുലാട്ടിയാണ് പി.പി.ഇ കിറ്റ് തീം ആക്കി പിറന്നാള്‍ പാര്‍ട്ടി നടത്തിയത്.താരം തന്നെയാണ് പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പ്രിയപ്പെട്ടവര്‍ക്കൊപ്പം ലോക്ക്ഡൗണ്‍ ബര്‍ത്ത്ഡേ ആഘോഷം എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങള്‍.
കോട്ടയത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ കാര്‍ കണ്ടെത്തി; യുവാവ് കാറിനുള്ളില്‍ മരിച്ച നിലയില്‍
പി.പി.ഇ കിറ്റ് ആയിരുന്നു ബര്ത്ഡേ വസ്ത്രത്തിന്റെ തീം എന്നും ക്യാപ്ഷനില്‍ പറയുന്നുണ്ട്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്.രാജ്യത്ത് ദിനം പ്രതി കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കുകയും ചെയ്യുന്ന സമയത്ത് ഇത്തരത്തില്‍ പി.പി.ഇ കിറ്റ് ദുരുപയോഗം ചെയ്യുന്നതിനെയാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക