തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി സഞജ്യ് കുമാർ ഗുരുഡിന് മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിൽ അന്വേഷണം നടത്തി ഡിജിപിക്ക് റിപ്പോർട്ട് നൽകി. മാധ്യമപ്രവർത്തകർക്കെതിരായ ഫേസ്ബുക്ക് പോസ്റ്റുകള്‍ അപകീർത്തികരവും,മാനഹാനിയുണ്ടാക്കുന്നതും ലൈംഗിക ചുവയുള്ളതുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇനി പൊതുജനങ്ങൾക്ക് കൊവിഡ് ടെസ്റ്റ് നടത്താൻ ഡോക്ടറുടെ കുറിപ്പ് ആവശ്യമില്ല
സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വേഗത്തിൽ തന്നെ തുടർനടപടികള്‍ സ്വീകരിക്കുമെന്നും ഡിഐജി കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. മാധ്യമപ്രവർത്തകർക്കെതിരെയ സൈബർ ആക്രണത്തിൽ അന്വേഷണം നടത്താൻ ഡിജിപി സഞജ്യ് കുമാർ ഗുരുഡിനെ ചുമതലപ്പെടുത്തിയിരുന്നു. 24 മണിക്കൂറിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക