ദുൽഖർ സൽമാന്റെ നിർമാണത്തിൽ നവാഗതനായ ശംസു സയ്ബ സംവിധാനം ചെയ്യുന്ന മണിയറയിലെ അശോകൻ എന്ന പുതിയ ചിത്രത്തിലെ ഗാനം പുറത്ത്. പെയ്യും നിലാവ് എന്നു തുടങ്ങുന്ന റൊമാന്റിക് ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്.
അനുപമ പരമേശ്വരനും ഗ്രിഗറിയുമാണ് ഗാനത്തിലുള്ളത്. ബി.കെ ഹരിനാരായണന്റെ വരികൾക്ക് ശ്രീഹരി കെ നായർ സംഗീതം നൽകിയിരിക്കുന്നു. ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദുൽഖറും ഗ്രിഗറിയും ചേർന്ന് ആലപിച്ച ചിത്രത്തിലെ മറ്റൊരു ഗാനം നേരത്തെ പുറത്തിറങ്ങിയിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. തിരുവോണനാളിലാണ് (ആഗസ്റ്റ് 31ന് ) ഓൺലൈൻ റിലീസ്.
സസ്പെൻസ് നിറഞ്ഞ നാട്ടിൻപുറത്തുകാരനായ അശോകന്റെ പ്രണയവും കല്യാണവും ആദ്യരാത്രിയുമെല്ലാം കഥാതന്തുവാകുന്ന ചിത്രത്തിൽ അനുപമ പരമേശ്വരനും ഗ്രിഗറിയുമാണ് നായികാ നായകന്മാർ.
അനുപമ സഹസംവിധായികയായും ചിത്രത്തിൽ പ്രവർത്തിച്ചിരുന്നു. ഷൈൻ ടോം ചാക്കോ, കൃഷ്ണശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന,ശ്രീദ ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. തിരക്കഥ-വിനീത് കൃഷ്ണൻ, ഛായാഗ്രഹണം- സജാദ് കാക്കു, എഡിറ്റിങ് -അപ്പു ഭട്ടതിരി,
പ്രതികരിക്കാൻ ഇവിടെ എഴുതുക