വിവാഹത്തിന്റെ അഞ്ചാം വാർഷിക ആഘോഷിച്ച് സംവിധായകൻ അൽഫോൺസ് പുത്രനും ഭാര്യ അലീനയും. മക്കൾക്കൊപ്പം കേക്ക് മുറിച്ചാണ് ഇരുവരും സന്തോഷം പങ്കുവച്ചത്. 2015 ഓഗസ്റ്റിലാണ് ഇരുവരും വിവാഹിതരായത്.
മക്കൾക്കൊപ്പം കേക്ക് മുറിക്കുന്ന ചിത്രവും ഭാര്യ അലീനയെ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രങ്ങളും അൽഫോൺസ് ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. അഞ്ച് വർഷം എന്ന് കുറിച്ചതിനോടൊപ്പം അഞ്ച് ചിരിക്കുന്ന സ്മൈലികളും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. ഹാപ്പി ആനിവേഴ്സറി ടു അസ് എന്നാണ് അൽഫോൺസ് കുറിച്ചത്. നിരവധി ആരാധകരാണ് ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.
2013 ൽ പുറത്തിറങ്ങിയ ‘നേരം’, 2015-ൽ പുറത്തിറങ്ങിയ ‘പ്രേമം’ എന്നീ രണ്ട് സിനിമകളിലൂടെ മലയാളത്തിലും തമിഴിലും നിരവധി ആരാധകരെ സ്വന്തമാക്കിയ സംവിധായകനാണ് അൽഫോൺസ്.
സംഗീത്തെ ആസ്പദമാക്കിയുള്ള പുതിയ ചിത്രത്തിന്റെ ഒരുക്കത്തിലാണ് അദ്ദേഹം എന്നാണ് റിപ്പോർട്ടുകൾ. ഇതിനായി അഞ്ച് വർഷമായി സംഗീതം അഭ്യസിക്കുകയാണ് അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക