ഓണ്‍ലൈന്‍ ഗെയിമര്‍മാര്‍ക്ക് ജോലി നല്‍കാനുള്ള നീക്കവുമായി കേന്ദ്രം. കേന്ദ്ര വിദ്യാഭ്യാസ വകുപ്പാണ് വിദ്യാര്‍ത്ഥികളായ ഓണ്‍ലൈന്‍ ഗെയിമര്‍മാര്‍ക്ക് ജോലി നല്‍കാനുള്ള നീക്കം തുടങ്ങിയിരിക്കുന്നത്.
കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. വിദ്യാര്‍ത്ഥികള്‍ക്കായി ദേശീയ തലത്തിലുള്ള ഒരു ഗെയിമിങ് ഹെക്കത്തോണ്‍ സംഘടിപ്പിക്കാനും വിദ്യാഭ്യാസ വകുപ്പ് നീക്കം തുടങ്ങിയിട്ടുണ്ട്.
ടോയ് മേക്കിംഗ്, ഓണ്‍ലൈന്‍ ഗെയിമിങ് എന്നീ രണ്ട് മേഖലകളിലാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക. രാജ്യമെമ്ബാടുമുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികളെ ടോയ് ആര്‍ട്ട് പഠിപ്പിക്കും. ടോയ്, പപ്പറ്റ് നിര്‍മ്മാണം സ്കൂള്‍ തലത്തില്‍ തന്നെ ഇവര്‍ക്ക് പരിശീലിപ്പിക്കാനാണ് നീക്കം. രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനമാവും ഇവര്‍ക്ക് നല്‍കുക. കല ഉത്സവ് എന്നാവും ഈ പദ്ധതിയുടെ പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക