ചണ്ഡീഗഢ്: റഫാല്‍ യുദ്ധവിമാനങ്ങള്‍ സെപ്റ്റംബര്‍ 10ന് ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. അന്നേ ദിവസം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് യുദ്ധവിമാനങ്ങള്‍ വ്യോമസേനയ്ക്ക് സമര്‍പ്പിക്കും.
പോപ്പുലർ ഫിനാൻസ് സാമ്പത്തിക അന്വേഷണം; വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഉടമയുടെ മക്കൾ പിടിയിൽ
ഹരിയാനയിലെ അംബാല വ്യോമത്താവളത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രിയെയും ക്ഷണിച്ചിട്ടുണ്ട്. 2016 ൽ ഇരു രാജ്യങ്ങളും ഒപ്പിട്ട കരാർ പ്രകാരം 36 ഇരട്ട എൻജിൻ യുദ്ധ വിമാനങ്ങൾ 58000 കോടി രൂപയ്ക്കാണ് ഇന്ത്യ വാങ്ങിയത്.
7000 കിലോമീറ്ററുകൾ താണ്ടിയാണ് ഈ വിമാനങ്ങൾ ഇന്ത്യയിൽ എത്തുന്നത്.വ്യോമസേനയ്ക് കൈമാറിയ 10 വിമാനങ്ങളിൽ 5 എണ്ണം ഫ്രാൻസിൽ പരിശീലനത്തിലാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക