ന്യൂഡൽഹി: 24 മണിക്കൂറിൽ 77,266 പുതിയ രോഗികൾ, ആകെ മരണം 61,529 . ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 33,87,500 ആയി. പുതിയ 1057 മരണം കൂടിയായപ്പോൾ ആകെ മരിച്ചവരുടെ എണ്ണം 61,529 ആയി.
‘ജനങ്ങളെ കളിപ്പിക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം’- ചെന്നിത്തല
ഇതുവരെ 25,83,948 പേർ രോഗമുക്തി നേടിയിട്ടുണ്ട്. മഹാരാഷ്ട്രയെയാണ് രോഗം കൂടുതൽ ബാധിച്ചിരിക്കുന്നത് – 7,33,568. വ്യാഴാഴ്ച മാത്രം ഇവിടെ 14,857 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. തമിഴ്നാട്, ആന്ധ്ര പ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങൾ പട്ടികയിൽ തൊട്ടുപിന്നിലായുണ്ട്.തമിഴ്നാട്ടിൽ ഇന്നലെ മാത്രം 5981 പേർക്ക് രോഗം സ്ഥിരീകരിച്ചു.
ആന്ധ്രയിൽ 10,621 കേസുകളും 92 മരണവും റിപ്പോർട്ട് ചെയ്തു. തെലങ്കാനയിലാകട്ടേ, 2932 കോവിഡ് കേസുകളാണ് ഇന്നലെ മാത്രം സ്ഥിരീകരിച്ചത്. ആകെ 1,17,415 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. അവസാന 24 മണിക്കൂറിൽ മരിച്ച 11 പേർ ഉൾപ്പെടെ ആകെ മരിച്ചവരുടെ എണ്ണം 799 ആയി. യുഎസിനും ബ്രസീലിനും ശേഷം രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക