ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 78,761 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിതീകരിച്ചു. 948 പേര് മരിച്ചു. കോവിഡ് ബാധിതരുടെ എണ്ണം ഇന്ത്യയിൽ മുപ്പത്തഞ്ചു ലക്ഷം കടന്നിരിക്കുകയാണ്.
കോവിഡ് ബാധിച്ച നാല് ഗര്‍ഭിണികള്‍ക്ക് ചികിത്സ നിഷേധിച്ചു
7,65,302 എണ്ണം സജീവ കേസുകളാണ്. രാജ്യത്ത് 63,498 പേർ കോവിഡ്മൂലം മരിച്ചെന്നും 27,13,934 പേര് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിലെ കണക്കനുസരിച്ച് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത്. ഏഴരലക്ഷത്തിലധികം പേര്‍ക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് റിപ്പോർട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക