ഭുവനേശ്വര്‍: നിര്‍ത്തിയിട്ട കാര്‍ തീപിടിച്ചതിന് കാരണം വാഹനത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന സാനിറ്റൈസറാണെന്ന സംശയവുമായി അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍. സഞ്ജയ് പത്ര എന്നയാളുടെ കാറാണ് കത്തിയത്.
വാഹനാപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവതി; ഞെട്ടിക്കുന്ന വിഡിയോ
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. ഭുവനേശ്വറിലെ രുചിക മാര്‍ക്കറ്റില്‍ ആണ് സംഭവം ഉണ്ടായത്. കാറില്‍ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്ബ് ഡാഷ്ബോര്‍ഡ്, സ്റ്റീയറിങ്, സീറ്റ് എന്നിവ സാറ്റിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കിയിരുന്നു എന്ന് സഞ്ജയ് പറഞ്ഞു.
സംഭവം നടന്ന ദിവസം സാനിറ്റൈസറിന്റെ കുപ്പി അടച്ചിരുന്നോ എന്ന കാര്യത്തില്‍ സഞ്ജയും സംശയം പറഞ്ഞിട്ടുണ്ട്. കുപ്പിയുടെ മൂടി തുറന്നിരുന്നതിനാൽ സാനിറ്റൈസര്‍ ബാഷ്പീകരിക്കുകയും അടച്ചിട്ട കാറിനുള്ളില്‍ നിറയാനും വാഹനത്തിന്റെ ഉള്‍വശം ഒരു ഗ്യാസ് ചേംബറായിത്തീരാനും സാധ്യതയുണ്ടായി എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
കാറില്‍ സൂക്ഷിച്ചിരുന്ന സാനിറ്റൈസറും ഷോര്‍ട്ട് സര്‍ക്യൂട്ടും ആണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക