ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നതിന് പിന്നാലെ നടി റിയ ചക്രബർത്തിയുടെ വീട്ടിൽ റെയ്ഡ്. ഇന്ന് പുലർച്ചയോടെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ആണ് താരത്തിന്റെ മുംബൈയിലെ വസതിയിൽ റെയ്ഡ് നടത്തിയത്. കൂടാതെ താരത്തിന്റെ മാനേജർ സാമുവൽ മിറൻഡയുടെ വീട്ടിലും പരിശോധന
നടത്തി.
എൻസിബി മുംബൈയിൽ അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരൻ സയിദ് വിലത്രയ്ക്ക്, റിയയുടെ സഹോദരൻ ഷോവിക്കുമായി ബന്ധമുണ്ടെന്നു നേരത്തെ കണ്ടെത്തിയിരുന്നു.
റിയയുടെ സഹോദരൻ ഷോവിക് ചക്രവർത്തിക്കും സാമുവൽ മിറാൻഡയ്ക്കും സയിദ് വിലത്ര കഞ്ചാവ് വിതരണം ചെയ്തുവെന്നാണ് ഏജൻസി വൃത്തങ്ങൾ വ്യക്തമാക്കിയത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പടുത്താവുന്നത് തെളിവുകൾക്കായാണ് റെയ്ഡ് നടത്തിയത് എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക