ബര്‍ലിന്‍: ഐഎഫ്ഐ 2020 ബര്‍ലിന്‍ ഷോയിൽ 55 ഇഞ്ച് സ്മാര്‍ട്ട് ടിവി അവതരിപ്പിച്ച് റിയല്‍ മീ. റിയല്‍ മീ സ്മാര്‍ട്ട് ടിവി 55 ഇഞ്ച്, റിയല്‍ മീ ബഡ്സ് എയര്‍ പ്രോ, റിയല്‍ മീ ബഡ്സ് വയര്‍ലെസ് പി എന്നീ പ്രോഡക്ടുകളാണ് റിയല്‍ മീ ലോക വിപണിയില്‍ ഇറക്കിയത്. 32 ഇഞ്ച് എച്ച്ഡി, 43 ഇഞ്ച് ഫുള്‍ എച്ച്ഡി ടിവികള്‍ നേരത്തെ തന്നെ ഇന്ത്യയില്‍ അടക്കം വിപണിയില്‍ 12,999 രൂപ മുതല്‍ ലഭ്യമാണ്.
ബാക്കിയുള്ള പ്രത്യേകതകള്‍ റിയല്‍ മീയുടെ മറ്റ് ടിവികള്‍ക്ക് സമാനമാണ്. പുതിയ 55 ടിവി 108 ശതമാനം എന്‍ടിഎസ്സി വൈഡ് കളര്‍ ഗാമട്ട് റൈറ്റിംഗ് ഉള്ളതാണ്. ടിവിയുടെ ഒഎസ് ആന്‍ഡ്രോയ്ഡ് ടിവി 9 പൈ ആണ്. കൂടാതെ പുതിയ ചില ഉത്പന്നങ്ങള്‍ കൂടി റിയല്‍ മീ ഐഎഫ്ഐ 2020 വേദിയില്‍ പുറത്തിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക