കണ്ണന്റെ പിറന്നാള്‍ ദിനമായ അഷ്ടമിരോഹിണി നാളെ. ചിങ്ങമാസത്തിൽ അഷ്ടമിയും രോഹിണിയും ചേർന്നു വരുന്ന ദിനത്തിലായിരുന്നു ഭഗവാൻ ശ്രീകൃഷ്ണന്റെ ജനനം.
കൊവിഡ് നിയന്ത്രണം പാലിച്ചാണ് ഇത്തവണ ഗുരുവായൂർ ക്ഷേത്രത്തിൽ ആഘോഷം. ദര്‍ശനത്തിന് പതിനായിരങ്ങള്‍ എത്താറുള്ള ക്ഷേത്രത്തില്‍ ഇത്തവണ ദര്‍ശനത്തിന് അനുമതി ആയിരം പേര്‍ക്ക് മാത്രമായിരിക്കും. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് വരുന്ന ഭക്തര്‍ക്ക് ചുറ്റമ്പലത്തില്‍ കൊടിമരത്തിന് സമീപം വലിയ ബലിക്കല്ലിനടുത്ത് നിന്നാണ് ദര്‍ശനം.
അഷ്ടമിരോഹിണി ദിവസം രണ്ടുനേരം കാഴ്ച ശീവേലിയും രാത്രി വിളക്കെഴുന്നള്ളിപ്പും ഉണ്ടാകും. അതേസമയം അഷ്ടമിരോഹിണിയുടെ ഭാഗമായി ഭാഗവത സപ്താഹത്തിന് തുടക്കമായി. സപ്താഹം 13ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക