സ്വര്‍ണ വില ഉയരുന്നു. ഒരു പവൻ സ്വര്‍ണത്തിന് 37,920 രൂപയായി വില. ഒരു ഗ്രാമിന് 4,740 രൂപയും
സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണ വില കുതിച്ചുയര്‍ന്നിരുന്നു. ഒരു പവൻ സ്വര്‍ണത്തിന് 37,840 രൂപയായി ആണ് വില ഉയര്‍ന്നത്. ഗ്രാമിന് 4,730 രൂപയും . രാജ്യാന്തര വിപണിയിൽ സ്വര്‍ണ വിലയിൽ വര്‍ധന.
സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ
ഔൺസിന് 1946 ഡേളറിലാണ് വ്യാപാരം നടക്കുന്നത്. സെപ്തംബർ ഒന്നിന് സ്വർണ വില 37,800 രൂപയായി ഉയർന്നിരുന്നു. ഇതുവരെ സെപ്റ്റംബറിലെ ഉയര്‍ന്ന നിരക്ക് ഇതായിരുന്നു . പ്രതിസന്ധിഘട്ടത്തിൽ സ്വര്‍ണത്തെ ആശ്രയിച്ച നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് ലാഭം എടുക്കുന്നതാണ് ഇടയ്ക്ക് വില ഇടിവിലേയ്ക്ക് നയിച്ചത്.
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍ കൂടുന്നതിനാൽ ദീര്‍ഘകാലാടിസ്ഥാനത്തിൽ വില ഉയരും എന്നു തന്നെയാണ് വിദഗ്ധരുടെ നിരീക്ഷണം. സെപ്റ്റംബര്‍ അഞ്ചിന് സ്വര്‍ണ വില 37,360 രൂപയായി കുറഞ്ഞിരുന്നു. ഇതാണ് സെപ്റ്റംബറിലെ ഏറ്റവും കുറഞ്ഞ നിരക്ക്. നാലു ദിവസം കൊണ്ട് പവന് 480 രൂപയായിരുന്നു കുറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക