ബ്രസല്‍സ്: ഓങ് സാന്‍ സൂചിയുടെ പുരസ്കാരം റദ്ദാക്കി യൂറോപ്യന്‍ യൂനിയന്‍. റോഹിങ്ക്യന്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന വംശീയ ഉന്മൂലനങ്ങളില് പ്രതിഷേധിച്ച് മ്യാന്മര് നേതാവ് ഓങ് സാന്‍ സൂചിയുടെ പുരസ്കാരം റദ്ദാക്കി.
മനുഷ്യാവകാശ സമ്മാനമായ സഖ്റോവ് പ്രൈസ് നേടിയവരുടെ പട്ടികയില്‍നിന്നാണ് സൂചിയുടെ പേര് യൂറോപ്യന്‍ യൂനിയന്‍ നീക്കിയത്. 1990ലാണ് സൂചിക്ക് സഖ്റോവ് സമ്മാനം പ്രഖ്യാപിച്ചത്.
വീട്ടുതടങ്കലിലായിരുന്ന സൂചിക്ക് 23 വര്‍ഷത്തിനുശേഷമാണ് പുരസ്കാരം ഏറ്റുവാങ്ങാന്‍ സാധിച്ചത്. ഇതാണ് വംശഹത്യയെ അനുകൂലിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യൂറോപ്യന്‍ യൂനിയന്‍ റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക